ULLAS രാജ്യത്ത് സമ്പൂര്‍ണ സാക്ഷരത നേടിയ രണ്ടാമത്തെ സംസ്ഥാനമായി ഗോവ

0
27
സമൂഹത്തിലെ എല്ലാവർക്കും സാക്ഷരത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഉല്ലാസ്’ (അണ്ടര്‍സ്റ്റാന്‍ഡിങ് ലൈഫ്‌ലോങ് ലേണിങ് ഫോര്‍ ഓള്‍ ഇന്‍ സൊസൈറ്റി) ഇനിഷ്യേറ്റീവിനു കീഴില്‍ രാജ്യത്ത് സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഗോവ. 99.5 ശതമാനമാണ് ഗോവയിലെ സാക്ഷരതാ നിരക്ക്.മിസോറാം ആണ് സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം.
പരിഷ്‌കരണങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നടത്തിയിട്ടുള്ള നിരന്തര ശ്രമങ്ങള്‍ ഫലം കണ്ടുവെന്നും 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രതിഫലം ലഭിച്ചുവെന്നും സംസ്ഥാന മുഖ്യമന്തി പ്രമോദ് സാവന്ത് അറിയിച്ചു. 39-ാമത് സംസ്ഥാന രൂപീകരണ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രഭരണ പ്രദേശമായിരുന്ന ഗോവയ്ക്ക് 1987-ലാണ് സംസ്ഥാന പദവി ലഭിക്കുന്നത്.
ഈ വര്‍ഷം ആദ്യം ഗോവ ഏകദേശം 94 ശതമാനം സാക്ഷരത നേടിയിരുന്നുവെന്നും 80 വയസ്സിനു മുകളിലുള്ളവരെ ഉള്‍പ്പെടെ കണ്ടെത്തി ഇവര്‍ക്ക് എഴുതാനും വായിക്കാനും പരിശീലനം നല്‍കിയതായി സാവന്ത് പറഞ്ഞു. ജീവിതത്തിലെ അവസാന ഘട്ടത്തില്‍ ഈ ക്ലാസുകളില്‍ പങ്കെടുത്ത് സാക്ഷരരാകാന്‍ തീരുമാനിച്ച 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് പ്രത്യേകം നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here