സംസ്ഥാനത്തെ സ്വർണവില ഇന്ന് നിശ്ചലമായി തുടരുകയാണ്. സ്വർണം വാങ്ങാനുള്ള ഏറ്റവും അനുകൂല മുഹൂർത്തമായ അക്ഷയ തൃതീയ ദിനമാണ് ഇന്ന്. ഇന്നലെ വിപണിയിൽ 320 രൂപയുടെ വർദ്ധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. 71,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നും നൽകേണ്ടത്. 8980 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.
ഈ മാസം 12 നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും