ആശാവർക്കേഴ്സിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിക്കും, സമരം നിർത്തിയെന്ന് പറയും വരെ സമരത്തിനൊപ്പം ഉണ്ടാകും; കെ. മുരളീധരൻ

0
25

ആശമാർ സമരം നിർത്തിയെന്ന് നിങ്ങൾ പറയും വരെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആർ. ചന്ദ്രശേഖരനെ ഔദ്യോഗികമായി കെ.പി.സി.സി അധ്യക്ഷൻ താക്കീത് ചെയ്തിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായം പറഞ്ഞാൽ അതിൽ നിന്ന് ഒരു ഇഞ്ച് പോലും മാറാൻ ഒരു പാർട്ടി പ്രവർത്തകനും അധികാരമില്ല. ഐ.എൻ.ടി.യു.സിക്കും അത് ബാധകം.

പാർട്ടിയുടെ സംസ്ഥാന നയത്തിന്റെ ഭാഗമായാണ് തങ്ങളെല്ലാം പിന്തുണ പ്രഖ്യാപിച്ചത്. സമരം കലക്കാൻ ഏത് ട്രേഡ് യൂണിയൻ ശ്രമിച്ചാലും അവർ പരാജയപ്പെടും. ഐ.എൻ.ടി.യു.സിയെ സർക്കാർ വിലാസം സംഘടനയാക്കാൻ ആരും ശ്രമിക്കേണ്ട.

സമരം പോലും സിപിഐഎം മറന്നു എന്നുള്ളതാണ് പുതിയ ദേശീയ സെക്രട്ടറിയുടെ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കുന്നത്.ആശാവർക്കേഴ്സിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിക്കും. ഏപ്രിൽ 12നാണ് പരിപാടി.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here