സംസ്ഥാനത്ത് ഉയർന്ന ചൂട്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്:

0
36
കൊല്ലം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,ഇടുക്കി,മലപ്പുറം എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ അൾട്രാവയലറ്റ് ഇൻഡക്‌സ് സൂചിക ഒമ്പത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ 6-ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യുവി ഇൻഡക്‌സിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ അഞ്ചും കാസർഗോഡ് മൂന്നുമാണ് യുവി നിരക്ക്. യുവി ഇൻഡക്‌സ് 0 മുതൽ അഞ്ചുവരെ ആണെങ്കിൽ മനുഷ്യന് ഹാനികരമല്ല. 6-7 യെല്ലോ അലർട്ടും 8-10 ഓറഞ്ച് അലർട്ടും 11ന് മുകളിൽ റെഡ് അലർട്ടുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here