വിവാദങ്ങളും എതിർപ്പുകളും അവിടെ നിൽക്കട്ടെ! വമ്പൻ വരുമാനവുമായി മൂന്നാറിലെ ഡബിൾ ഡക്കർ സക്സസ്

0
50

മൂന്നാറിൽ കെ എസ് ആർ ടി സി ആരംഭിച്ച ഡബിൾ ഡക്കർ എ സി ബസ് വൻ വിജയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ 13,13,400 രൂപയുടെ വരുമാനം നേടാൻ ഈ സർവ്വീസിന് കഴിഞ്ഞു. കെ എസ് ആർ ടി സി ജീവനക്കാർ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ് ഈ ബസ് എന്നതാണ് മറ്റൊരു പ്രത്യേകത. എറണാകുളം ഗോശ്രീ ബസുകളുടെ നഗര പ്രവേശനം ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ബസുകൾ നിരമിക്കാനാണ് കെ എസ് ആർ ടി സി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ബസ് സർവ്വീസ് വിജയിപ്പിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ബസുകൾ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നഷ്ടം കുറയ്ക്കാനും ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകാനും ഉടൻ സാധിക്കുമെന്നും കെ ബി ​ഗണേഷ് കുമാർ പറഞ്ഞു.

വൈപ്പിൻകരയുടെ ദീർഘകാലമായ ആശയമായ ഗോശ്രീ ബസുകളുടെ നഗരപ്രവേശനം ഇതോടെ സാക്ഷാത്കരിച്ചു. നിലവിൽ അനുവദിച്ചിരിക്കുന്ന ബസുകൾ വിജയകരമായി ഉപയോഗപ്പെടുത്തിയാൽ കൂടുതൽ ബസുകൾ വൈപ്പിനിലേക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പത്ത് കെ എസ് ആർ ടി സി ബസുകളും നാല് സ്വകാര്യ ബസുകളുമാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൈപ്പിനിൽ നിന്ന് ഗതാഗത സൗകര്യം ഒരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here