വണ്ടാഴിയിൽ മധ്യവയസ്കനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് സുന്ദരൻ മകൻ കൃഷ്ണ കുമാർ (50) ആണ് വെടിയേറ്റ് മരിച്ചത്. വീടിന്റെ മുൻവശത്തെ മുറ്റത്താണ് കൃഷ്ണകുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എയർഗണിൽ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കോയമ്പത്തൂരിലുള്ള ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം