46 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം നാളെ വീട്ടിലെത്തുമെന്ന് ഉമ തോമസ്

0
29

കലൂരിലെ നൃത്ത പരിപാടിക്കിടെ ഉയരമുള്ള സ്റ്റേജില്‍ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കാക്കര എംഎല്‍എ ഉമ തോമസ് നാളെ ആശുപത്രി വിടും. ജഗദീശ്വരന്റെ കൃപയാല്‍ താന്‍ സുഖം പ്രാപിച്ചുവരികയാണെന്നും എല്ലാവരേയും വീണ്ടും കാണാനാകുന്ന നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. 46 ദിവസം തന്നെ നന്നായി പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഉമ തോമസിന്റെ വൈകാരികമായ കുറിപ്പ്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഉമ തോമസ് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. കുറച്ച് ആഴ്ചകള്‍ കൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടേഴ്‌സ് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉമ തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി

ഉമ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജഗദീശ്വരന്റെ കൃപയാല്‍…
നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നാളെ Renai Medcity ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണ് പ്രിയപ്പെട്ടവരെ…
എന്നെ ശുശ്രൂശിച്ച ഡോക്ടര്‍മാര്‍, നഴ്‌സസ്, സപ്പോര്‍ട്ട് സ്റ്റാഫ്‌സ്..
ഇതുവരെയും പ്രാര്‍ത്ഥനയോടെയും സ്‌നേഹത്തോടെയും കൂടെ നിന്ന സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍..,
അനുഭാവങ്ങള്‍ പങ്കുവെച്ച എല്ലാവര്‍ക്കും ഹൃദയപ്പൂര്‍വം നന്ദി..
വിശദമായ കുറിപ്പ് പിന്നീട് പങ്കുവെയ്ക്കുന്നതാണ്..
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകള്‍ കൂടെ വിശ്രമം അനിവാര്യമാണ്..
അതോടൊപ്പം കുറച്ച് ദിവസങ്ങള്‍ കൂടി സന്ദര്‍ശനങ്ങളില്‍ നിയന്ത്രണം ഉണ്ടാവണം എന്നുമാണ് അറിയിച്ചിട്ടുള്ളത്..
ഹൃദയം നിറഞ്ഞ നന്ദിയോടുകൂടി എല്ലാവരെയും വീണ്ടും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു!
വീണ്ടും നമുക്ക് ഒത്തുചേരാം..
ആ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു..
നിങ്ങളുടെ എല്ലാ സ്നേഹത്തിനും കരുതലിനും വീണ്ടും നന്ദി!?

LEAVE A REPLY

Please enter your comment!
Please enter your name here