ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി.

0
45

ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ ജേഴ്സി തന്നെയായിരിക്കും ധരിക്കുക.

പരമ്പരാഗത ഇളം നീലനിറത്തിനൊപ്പമുളള ജേഴ്സിയില്‍ പുതുതായി ഇരുതോളുകളിലും ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന ത്രിവര്‍ണ വരകള്‍ അടങ്ങുന്നതാണ് സ്പോൺസര്‍മാരായ അഡിഡാസ് പുറത്തിറക്കിയ പുതിയ ജേഴ്സി.

നേരത്തെ ജഴ്‌സിയിലുള്ള ഓറഞ്ചും കാവിയും കലർന്ന തീം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ക്രിക്കറ്റിൽ ബിസിസിഐ രാഷ്ട്രീയത്തെ കലർത്തുന്നു എന്ന് പറഞ്ഞായിരുന്നു വിമർശനം.ഇന്ത്യയുടെ ഏകദിന കിറ്റായിരിക്കും ഈ ജേഴ്‌സി.

ഈ വർഷം ജനുവരിയിൽ അയർലൻഡിനെതിരായ ഏകദിന പരമ്പരയിൽ വനിതാ ടീം ഈ ജഴ്‌സി ധരിച്ചിരുന്നു. മുൻ ബിസിസിഐ സെക്രട്ടറിയും ഇപ്പോൾ ഐസിസി ചെയർമാനുമായ ജയ് ഷായും വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും നവംബർ 29 ന് ജഴ്‌സിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചിരുന്നു.

അതേസമയം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പൂരിൽ. ഉച്ചയ്ക്ക് 1. 30 മുതലാണ് മത്സരം. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ആകെ കളിച്ച മൂന്ന് ഏകദിനത്തിൽ ഒന്നിൽ പോലും ജയിക്കാനുമായിട്ടില്ല.

ശ്രീലങ്കയ്‌ക്കെതിരെ അവരുടെ മണ്ണിലായിരുന്നു ഈ ഏകദിനങ്ങൾ. ചാംപ്യൻസ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര എന്നും ശ്രദ്ധേയമാണ്. ട്വ​ന്റി20 പ​രമ്പ​ര​യി​ൽ ആ​ധി​കാ​രി​ക​മാ​യി ജ​യി​ച്ച ടീ​മി​ന് ഇം​ഗ്ല​ണ്ടി​നെ​തി​രെ മൂ​ന്നു ക​ളി​ക​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​കൂടി തൂ​ത്തു​വാ​രാ​നാ​യാ​ൽ ഒ​രു​ക്കം ഗം​ഭീ​ര​മാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here