കഴിഞ്ഞ ഒരു മാസം അല്ലു അര്‍ജുനും കുടുംബത്തിനും കഷ്ടകാലങ്ങളായിരുന്നു. പുഷ്പ എന്ന സിനിമ കാണാന്‍ വന്ന സ്ത്രീ, അല്ലു അര്‍ജുന്റെയും അമിയറ പ്രവര്‍ത്തകരുടെയും വരോവോടെ ഉണ്ടായ തിരക്കില്‍ പെട്ട് മരിച്ച സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത സംഭവമുണ്ടായിരുന്നു. അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ പേരും ഫോട്ടോയുമാണ് ഭാര്യ അല്ലു സ്‌നേഹ റെഡ്ഡിയുടേത്.
അല്ലു അര്‍ജുന്‍ അറസ്റ്റ് ചെയ്യപ്പെട്ട് വീട്ടില്‍ നിന്ന് പോകുമ്പോള്‍ ഭാര്യയെ കെട്ടിപ്പിടിച്ച് ചുംബിച്ച് യാത്ര പറയുന്ന വീഡിയോയും, തിരിച്ചു വരുമ്പോള്‍ സ്‌നേഹത്തോടെ ആലിംഗനം ചെയ്ത് സ്വീകരിച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ വൈറലാവുന്നത് അല്ലുവിനും മക്കള്‍ക്കുമൊപ്പം നിന്ന് സ്‌നേഹ റെഡ്ഡി പങ്കുവച്ച ഏതാനും ഗ്രൂപ്പ് ഫോട്ടോയാണ്
‘ഏറ്റവും മികച്ചതിനാല്‍ അനുഗ്രഹീതയായി’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മക്കള്‍ക്കും അല്ലുവിനുമൊപ്പ സ്‌നേഹ എത്രത്തോളം സന്തോഷവതിയാണെന്നും, എത്രത്തോളം സന്തുഷ്ടമായ കുടുംബമാണ് അല്ലു അര്‍ജുന്റേത് എന്നതും ഈ ചിത്രങ്ങളില്‍ വ്യക്തമാണെന്ന് ആരാധകര്‍ പറയുന്നു.