ഇനി അതിവേഗത്തില്‍ കാസര്‍കോട് നിന്ന് പാലായിലേക്കും തിരിച്ചുമെത്താം; പുത്തൻ രൂപത്തില്‍ KSRTC മിന്നല്‍.

0
31

കാസർകോട്: യാത്ര സൗകര്യങ്ങളില്‍ ഒരു പുത്തൻ അധ്യായം രചിച്ച് കെഎസ്‌ആർടിസി.യാത്രക്കാരുടെ യാത്രദുരന്തം കുറയ്ക്കാനായി കെഎസ്‌ആർടിസി പുതിയ പാല-കാസർകോട് മിന്നല്‍ സർവീസ് ആരംഭിച്ചു. മണിക്കൂറുകൾ ചുറ്റിയുള്ള യാത്രയ്ക്കാണ് ഇതോടെ അറുതി വന്നിരിക്കുന്നത്.കഴിഞ്ഞദിവസം പുത്തൻ ബോഡിയില്‍ നവീകരിച്ച്‌ പുറത്തിറക്കിയ സൂപ്പർഡീലക്സ് ബസ് പുതിയ ലുക്കിലാണ് സർവീസ് തുടങ്ങിയത്. എട്ടര മണിക്കൂറിനുള്ളില്‍ രണ്ട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നുവെന്ന പ്രത്യേകതയാണ് പുതിയ സർവീസിനുള്ളത്.പാല മുതൽ കാസർകോട് വരെ പോകാൻ 591 രൂപയാണ് ടിക്കറ്റ് നിരക്ക്.

കാസർകോട് നിന്ന് പാലയിലേക്കും പാലയില്‍ നിന്ന് കാസർകോട്ടേക്കും യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ കൂടുതല്‍ സമയം യാത്രയ്ക്കായി ചിലവഴിക്കേണ്ടി വരില്ല .അതിവേഗം ലിമിറ്റഡ് സ്റ്റോപുകളോടെയാണ് ബസ് സർവീസ് നടത്തുക. തൊടുപുഴ, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നീ പ്രധാന സ്റ്റോപ്പുകളിലാണ് ബസ് നിർത്തുന്നത്.കെഎസ്‌ആർടിസി ബസുകളില്‍ ഏറ്റവും സുഖകരമായ യാത്ര അനുഭവിക്കാനാഗ്രഹിക്കുന്നവർക്ക് മിന്നല്‍ ബസുകള്‍ അനുയോജ്യമാണ്.കെഎസ്‌ആർടിസി വെബ്സൈറ്റ് വഴി ബസിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ് .

കാസർകോട് നിന്ന് പാലയിലേക്ക്

● പുറപ്പെടല്‍: രാത്രി 7.45 ന് കാസർകോട് നിന്ന്
● എത്തല്‍: പിറ്റേന്ന് പുലർച്ചെ 4.25 ന് പാലായില്‍
● യാത്രാ സമയം: 8 മണിക്കൂർ 40 മിനിറ്റ്
● ടികറ്റ് നിരക്ക്: 591 രൂപ

●പാലയില്‍ നിന്ന് കാസർകോട്ടേക്ക്

● പുറപ്പെടല്‍: രാത്രി 8.30 ന് പാലായില്‍ നിന്ന്
● എത്തല്‍: പിറ്റേന്ന് രാവിലെ അഞ്ചിന് കാസർകോട്
● യാത്രാ സമയം: 8.5 മണിക്കൂർ
● ടികറ്റ് നിരക്ക്: 591 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here