കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസുമായി മോഹൻലാൽ

0
54

കേരളപ്പിറവി ദിനത്തില്‍ മലയാളികൾക്ക് സര്‍പ്രൈസുമായി മോഹൻലാൽ. പൃഥ്വിരാജിന്‍റെ വന്‍ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസ് ആയി ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ.

എമ്പുരാന്‍റെ റിലീസ് തീയതി ആണ് അത്. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here