സംസ്ഥാനത്തെ സ്വർണവില

0
53

സംസ്ഥാനത്തെ സ്വർണവില  തുടർച്ചയായുള്ള കുതിച്ചു ചാട്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനായത്. സർവ്വകാല റെക്കോർഡിലാണ് സ്വർണവില എത്തി നിൽക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലൂടെയാണ് കടന്നുപോയത്. ഇന്ന് പവന് 40 രൂപ മാത്രമാണ് കുറഞ്ഞത്. 56,760 രൂപയിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുക. ഇതോടെ 7,095 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില.

സ്വർണവില വർദ്ധനവിൽ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. വലിയ കയറ്റിറക്കാങ്ങളാണ് സെപ്റ്റംബർ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തുന്നത്.

മാസം ആരംഭിച്ചിടത്തു നിന്ന് ഇന്ന് വരെയുള്ള സ്വർണവില പരിശോധിച്ചാൽ നാലായിരം രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കണ്ടെത്താൻ സാധിക്കും. ഇന്നും റെക്കോഡ് ഉയരത്തിലാണ് വില വർദ്ധനവ്. എന്നാൽ ഈ വിലയ്ക്കും സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.

സ്വർണം വിലയിൽ മാത്രമല്ല ഇന്നത്തെ വെള്ളി വിലയിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 101 രൂപയും കിലോഗ്രാമിന് 1,01,000 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്.

സെപ്റ്റംബർ 1: 53,560

സെപ്റ്റംബർ 2: 53,360

സെപ്റ്റംബർ 3: 53,360

സെപ്റ്റംബർ 4: 53,360

സെപ്റ്റംബർ 5: 53,360

സെപ്റ്റംബർ 6: 53,760

സെപ്റ്റംബർ 7 : 53,440

LEAVE A REPLY

Please enter your comment!
Please enter your name here