ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇടുക്കി മുൻ എസ്പി കെ.ബി. വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകാൻ നിർദേശിച്ചു കൊണ്ടാണ് നോട്ടീസ് നൽകിയത്.
കസ്റ്റഡി കൊലപാതകം തടയേണ്ട ഉത്തരവാദിത്വം എസ്പിക്കുണ്ടായിരുന്നുവെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു. വേണുഗോപാൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ രാജ്കുമാറിനെ നെടുംകണ്ടം പോലിസ് 2019 ജൂണ്‍ 12 നു കസ്റ്റഡിയിലെടുത്തത്. പിന്നീട് റിമാന്റില്‍ കഴിയവെ പീരുമേട് സബ് ജയിലില്‍ വച്ചു മരിക്കുകയുമായിരുന്നു.