‘കേട്ടപ്പോള്‍ കുറച്ച് ഓവറായിപ്പോയില്ലേന്ന് എനിക്കും തോന്നി’; ആഡംബര നൗകയ്ക്ക് പേരിട്ടതിൽ ആസിഫ് അലി.

0
44

ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടു എന്നറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നിയെന്ന് നടൻ ആസിഫ് അലി.താൻ വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും പേരിട്ടെന്ന കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു നടൻ്റെ പ്രതികരണം.

‘എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമന്റ് വന്നത് എങ്കിൽ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ എന്നാണ്. എല്ലാം ഇതിൻ്റെ ഭാ​ഗമാണ്. അങ്ങനെ ഒരാൾക്ക് തോന്നി, അതിൽ ഒരുപാട് സന്തോഷം. ഞാനും അത് വാർത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോൾ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്’, ആസിഫ് അലി പറഞ്ഞു.

സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാട്ടാണ് ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകിയത്. നൗകയില്‍ ആസിഫ് അലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. നൗകയുടെ രജിസ്‌ട്രേഷന്‍ ലൈസന്‍സിലും ആസിഫ് അലി എന്ന പേര് നല്‍കുമെന്നും വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്നും ഡി3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here