കനത്ത മഴ: പ​മ്പ ക​ര​ക​വി​ഞ്ഞു

0
132

പ​ത്ത​നം​തി​ട്ട: സംസ്ഥാനത്ത് മ​ഴ കനത്തതോടെ പ​മ്പക​ര​ക​വി​ഞ്ഞു. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. മൂ​ഴി​യാ​ര്‍ സം​ഭ​ര​ണി തു​റ​ന്ന​തും അ​ഴു​ത​യാ​റ്റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​വും ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ​മ്പ​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. റാ​ന്നി ഉ​പാ​സ​ന​ക്ക​ട​വി​ല്‍ ന​ദി ക​ര​ക​വി​ഞ്ഞ് വെ​ള്ളം റോ​ഡി​ലേ​ക്കും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും ക​യ​റി​യി​രു​ന്നു. അ​യി​രൂ​ര്‍, ആ​റ​ന്മു​ള പ്ര​ദേ​ശ​ങ്ങ​ളി​ലും വള്ളം കയറി. പ്ര​ധാ​ന സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍, ക​ല്ല​ട ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പു​യ​ര്‍​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here