മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ;

0
37

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ലെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്നത്. ഈ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്നലെ വൈകീട്ട് പൂർത്തിയായിരുന്നു. ഗാന്ധിനഗർ മണ്ഡലത്തിൽ അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് ജോഷി, പുരുഷോത്തം രൂപാല, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ തുടങ്ങിയവരെല്ലാം നാളെയാണ് ജനവിധി തേടുന്നത്.

ഗുജറാത്തിലെ 25 മണ്ഡലങ്ങളും ഉത്തർപ്രദേശ്‌, ബംഗാൾ, മഹാരാഷ്‌ട്ര, കർണാടക, മധ്യപ്രദേശ്‌, ബിഹാർ എന്നിവിടങ്ങളിലെ നിർണായക നിരവധി മണ്ഡലങ്ങളും ചൊവ്വാഴ്‌ച പോളിങ് ബൂത്തിലെത്തും. ആകെ 1351 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വിധിയെഴുതുന്ന 94ൽ 43 മണ്ഡലങ്ങളും കഴിഞ്ഞ മൂന്ന് തവണ ബിജെപി വിജയിച്ചതാണ്. ഈ മണ്ഡലങ്ങൾ ഇത്തവണയും തങ്ങൾക്കൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലയുടെ പരാമർശത്തിന്‍റെ പേരിൽ ക്ഷത്രിയവിഭാഗത്തിൽ നിന്നുള്ള എതിർപ്പും പ്രജ്വൽ രേവണ്ണ വിവാദവുമാണ് മൂന്നാംഘട്ടത്തിൽ കത്തിനിൽക്കുന്ന വിഷയങ്ങൾ.

ഗുജറാത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും പുരുഷോത്തം രൂപാല വിവാദം അവസാന നിമിഷം വോട്ടർമാരെ ഏതുവിധത്തിൽ ബാധിക്കുമെന്നാണ് നേതാക്കൾ ഉറ്റുനോക്കുന്നത്.കർണാടകയിലെ ശേഷിക്കുന്ന 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നാളെയാണ്. ബിജെപി സഖ്യകക്ഷിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികപീഡന വിവാദത്തെ എൻഡിഎ ക്യാമ്പിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ (ഹാവേരി), ബിഎസ്‌ യദ്യൂരപ്പയുടെ മകൻ രാഘവേന്ദ്ര (ഷിമോഗ) എന്നിവരാണ്‌ പ്രമുഖ സ്ഥാനാർഥികൾ.ബംഗാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ ബ്യൂറോ അംഗവുമായ മുഹമ്മദ്‌ സലിം മത്സരിക്കുന്ന മുർഷിദാബാദിനു പുറമെ ജാങ്കിപുർ, ഉത്തര മാൾഡ, ദക്ഷിണ മാൾഡ എന്നിവിടങ്ങളും ബൂത്തിലെത്തും. ഉത്തർപ്രദേശിൽ 10 സീറ്റുകളിലാണ് വോട്ടെടുപ്പു നടക്കുന്നത് ബിജെപിയുമായി നേർക്കുനേർ മത്സരിക്കുന്ന സമാജ്‌വാദി പാർട്ടിക്കു ഏറെ നിർണായകമാണ്. 2019ൽ ഈ പത്തുസീറ്റുകളിൽ എട്ടും ബിജെപിയാണ് നേടിയത്. അഖിലേഷിന്‍റെ ഭാര്യ ഡിംപിൾ യാദവ് നാളെ ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here