നിരവധി ആളുകള്‍ വെറും വയറ്റില്‍ രാവിലെ ആദ്യം തന്നെ ജ്യൂസ് കുടിക്കാറുണ്ട്. ആരോഗ്യകരമായ രീതിയില്‍ ദിവസം തുടങ്ങുന്നതിന് നല്ലതാണ് ഇതെന്നാണ് അവരുടെ വിശ്വാസം.
എന്നാല്‍, വെറും വയറ്റില്‍ പഴച്ചാറുകള്‍ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലെ ജനറല്‍ ഫിസിഷ്യൻ ഡോ.ലതാ പാട്ടീല്‍ പറഞ്ഞു.
പല്ലുകള്‍ക്ക് കേടുപാട് വരുത്തും
പഴച്ചാറിലെ അസിഡിറ്റി പല്ലിന്റെ ഇനാമലിനെ ദോഷകരമായി ബാധിക്കും. പഴച്ചാറുകളില്‍ അടങ്ങിയിരിക്കുന്ന ആസിഡുകള്‍ പല്ലിന്റെ ഇനാമലിനെ ദുർബലപ്പെടുത്തുകയും കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് ഡോ.പാട്ടീല്‍ പറഞ്ഞു.
രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും
ജ്യൂസിലെ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും. ഇത് ക്ഷീണവും വിശപ്പും ഉണ്ടാക്കും.
നാരുകള്‍ കുറവ്
ജ്യൂസില്‍ പഴങ്ങളുടെ അത്ര നാരുകള്‍ ഇല്ല. നാരുകള്‍ ദഹനത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയാനും സഹായിക്കുന്നു.
ജ്യൂസില്‍ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ഉള്ളതിനാല്‍ നല്ലൊരു പ്രഭാത പാനീയമാണ്. പക്ഷേ, അവ ഭക്ഷണത്തോടൊപ്പമോ ശേഷമോ കുടിക്കണമെന്ന് ഡോ.പാട്ടീല്‍ നിർദേശിച്ചു. ശരിയായ സമയത്ത് ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ഡോ.പാട്ടീല്‍ വിശദീകരിച്ചിട്ടുണ്ട്.
മെച്ചപ്പെട്ട പോഷകാഹാരം: ഭക്ഷണത്തോടൊപ്പം ജ്യൂസ് കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്നുള്ള മറ്റ് ഗുണകരമായ പോഷകങ്ങള്‍ക്കൊപ്പം അവയിലെ വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാര നിയന്ത്രണം: ഭക്ഷണം കഴിച്ചശേഷം ജ്യൂസ് കുടിക്കുമ്ബോള്‍ അവയില്‍ നിന്ന് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാം. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും, പ്രത്യേകിച്ച് പ്രമേഹരോഗികള്‍ക്ക്.
സംതൃപ്തി നല്‍കുന്നു: ഭക്ഷണത്തോടൊപ്പം ജ്യൂസ് കുടിക്കുന്നത് സംതൃപ്തിയുടെ വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.