വീട്ടുവളപ്പിൽ ഒരു തുളസിച്ചെടി

0
72

പുജാദികർമങ്ങൾക്ക് മാത്രമല്ല, ഔഷധമൂല്യത്തിനും പ്രധാനമാണ് തുളസി. പൊതുവേ തുളസിയെ ദേവിയായി കരുതിയാണ് ആരാധിയ്ക്കുന്നത്. തുളസിയ്ക്കായി തുളസിത്തറയുണ്ടാക്കുന്നതും വിളക്ക് കൊളുത്തി വയ്ക്കുന്നതുമെല്ലാം ഹൈന്ദവാചാരങ്ങളിൽ പ്രധാനവുമാണ്. വീട്ടിലേയ്ക്ക് ലക്ഷ്മീനാരായണ കടാക്ഷം വന്നു ചേരാൻ തുളസി സഹായിക്കുമെന്നാണ് വിശ്വാസം.

തുളസി ചാർത്തുന്നത്

തുളസി ചാർത്തുന്നത്

വിഷ്ണു അവതാരങ്ങളായ ദേവതകളെ ആരാധിയ്ക്കുമ്പോൾ ഒഴിവാക്കാനാകാത്ത ഒന്നാണ് തുളസി. ഇത് ഭഗവാന് നിത്യവും ചാർത്തുന്നത് ഏറെ നല്ലതാണ്. വീട്ടിൽ ശ്രീകൃഷ്ണ ചിത്രമെങ്കിൽ തുളസി ചാർത്തുന്നത് നല്ലതാണ്. നിത്യവും തുളസീമാല ചാർത്താൻ സാധിയ്ക്കില്ലെങ്കിൽ ഒരു തുളസിയില സമർപ്പിയ്ക്കുക. മാലയാണ് ചാർത്തുന്നതെങ്കിൽ സ്വയം മാല കെട്ടി ചാർത്തുന്നതാണ് നല്ലത്. ഇതിന്റെ നീളം ചിത്രത്തിന്റെ ഭഗവാന്റെ കാൽപാദം വരെയുണ്ടാകണം. വിശേഷപ്പെട്ട ദിവസങ്ങളിലും പക്കപ്പിറന്നാൾ ദിവസങ്ങളിലും ഭഗവാന് തുളസീമാലയോ തുളസിയോ ചാർത്തുന്നത് നല്ലതാണ്.

വെള്ളമൊഴിക്കുമ്പോൾ

വെള്ളമൊഴിക്കുമ്പോൾ

തുളസിയ്ക്ക് വെള്ളമൊഴിയ്ക്കുമ്പോൾ വീട്ടിലേയ്ക്ക് ഐശ്വര്യം വന്നു ചേരും. ഇത് രാവിലെ കുളിച്ച് ശുദ്ധിയായി ചെയ്യുന്നത് നല്ലതാണ്. തലയിൽ തുളസിക്കതിൽ ചൂടുന്നതും നല്ലതാണ്. ഇത്തരത്തിൽ വെള്ളമൊഴിയ്ക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട ചിലതുണ്ട്. ഏകാദശി ദിവസം തുളസീദേവി വ്രതത്തിലായിരിയ്ക്കും. ഇതിനാൽ വെള്ളമൊഴിയ്ക്കുകയോ ഇതിനടുത്ത് പോകുകയോ അരുത്. വൈകീട്ട് തുളസിയില നുള്ളരുത്. വെളളമൊഴിയ്ക്കരുത്. ഇത് രാവിലെ ചെയ്യുന്നതാണ് നല്ലത്.

നടുമ്പോൾ

നടുമ്പോൾ

തുളസി കിഴക്ക് അല്ലെങ്കിൽ വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിൽ തുളസി നടുന്നതാണ് ഏറെ ഗുണകരം. ഈശാനകോണാണ് വടക്ക് കിഴക്ക് ദിശ. ഇവിടെ തുളസിയെങ്കിൽ സർവൈശ്വര്യമാണ് ഫലം. ഈ ദിശയിൽ തുളസിയെങ്കിൽ മറ്റ് ദിക്കുകളിലും വളർത്താം. എന്നാൽ ഈ ദിശയിൽ തുളസിയില്ലെങ്കിൽ, മറ്റു ദിശകളിൽ വളരുന്നുവെങ്കിൽ ഒരു തുളസി ഈശാനകോണിലും വച്ചു പിടിപ്പിയ്ക്കുക. തുളസി വീടിന് ചുറ്റും ധാരാളം വളരുന്നത് നല്ലതാണ്.

ചില സസ്യങ്ങൾ

ചില സസ്യങ്ങൾ

അതേ സമയം ചില പ്രത്യേക സസ്യങ്ങൾ തുളസിയ്‌ക്കൊപ്പം വളരുന്നത് നല്ലതല്ല. പ്രത്യേകിച്ചും മുളളുള്ള സസ്യങ്ങൾ. ഇത് രാഹുദോഷം കൊണ്ടുവരുമെന്നാണ് വിശ്വാസം. രോഗങ്ങളും ദാരിദ്ര്യവുമെല്ലാം ഫലമായി വരുന്നു. ഇത് ദുഖഫലമാകുന്നു. ഇതുപോലെ ഷാമിച്ചെടി എന്ന ഒരു ചെടിയുണ്ട്. ഇത് പരമശിവനുമായി ബന്ധപ്പെടുത്തി പറയുന്ന ഒന്നാണ്. ഇത് പൊതുവേ പൊസറ്റീവ് ഫലം നൽകുമെങ്കിലും തുളസിയോട് ചേർന്ന് ഇത് വളരുന്നത് ദോഷം വരുത്തും. വീടുകളിൽ സാമ്പത്തികനഷ്ടത്തിന് ഇത് കാരണമാകുന്നു. ആൽ ഇതുപോലെ തുളസിയോട് ചേർന്നു വരുന്നതോ വീട്ടിൽ വളരുന്നതോ നല്ലതല്ലെന്ന് വിശ്വാസം. വീടുകൾക്ക് ധനപരമായ നഷ്ടങ്ങൾ വരും. എത്ര അധ്വാനിച്ചാലും ധനം വന്നു ചേരാത്ത അവസ്ഥ വരുന്നു.

വീട്ടിലെ പ്രധാന വാതിൽ

വീടിന്റെ പ്രധാന വാതിലിന് സമീപം തുളസിയുളളത് നല്ലതാണ്. ഇതിന്റെ ഇലകളിൽ തട്ടി വീടിനുള്ളിലേയ്ക്ക് കാറ്റു വരുന്നത് നല്ലതാണ്. ഇത് പൊസറ്റീവ് ഊർജവും ഇതുപോലെ ഔഷധ ഗുണവും നൽകുന്നു. തുളസി ഒറ്റസംഖ്യയിൽ വളരുന്നതാണ് നല്ലത്. തുളസിയുടെ അടുത്തുള്ള സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിയ്ക്കണം. അഴുക്കോ അഴുക്കുജലമോ പാടില്ല. ചപ്പുചവറുകൾ ഇതിന് സമീപത്തോ കടയ്ക്കലോ കൂട്ടിയിടരുത്. ഇതെല്ലാം ഐശ്വര്യക്കേടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here