‘തൃശൂരിൽ 50ഓളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്’: പത്മജ വേണുഗോപാൽ സ്വീകരിക്കും.

0
64

തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് അംഗത്വമെടുക്കുന്നത്. പത്മജ വേണുഗോപാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും.

അതേസമയം നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തെ വിമർശിച്ച എം വി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രൻ. മോദിയുടെ വരവിൽ വേവലാതിയുള്ളവർ സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം. ജനം ആര് പറയുന്നത് കേൾക്കുമെന്ന് നോക്കാമെന്നും വെല്ലുവിളി. അഴിമതി കേസിൽ നിന്ന് രക്ഷപ്പെടാനാണ് കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here