നക്ഷത്രഫലം, മാർച്ച് 28, 2024

0
76

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക നേട്ടം ഉണ്ടാകുന്ന ദിവസമായിരിക്കും. സുഹൃത്തിന്റെയോ ബന്ധുവിന്റെയോ വീട്ടിലെ ചടങ്ങിൽ പങ്കാളിയാകും. പുതിയ സൗഹൃദങ്ങൾ കണ്ടെത്തും. കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ജീവിത നിലവാരം മെച്ചപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. ചെറിയ ലാഭ സാധ്യതകൾ പോലും തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ നിങ്ങൾക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും. ഉപരിപഠനത്തിനായി വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കാനിടയുണ്ട്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

നിങ്ങളുടെ വ്യക്തിബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ചില ജോലികൾ ചെയ്തുതീർക്കാൻ അമിത ഉത്സാഹം പ്രകടമാക്കും. പുതിയ ചില നിക്ഷേപങ്ങൾ നടത്താൻ അവസരം ലഭിച്ചേക്കാം. സന്താനങ്ങൾ മുഖേന സന്തോഷം ഉണ്ടാകും. തൊഴിൽ രംഗത്ത് കാര്യങ്ങൾ അനുകൂലമായിരിക്കും. നിങ്ങളുടെ പ്രകടനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സംസാരത്തിലും പെരുമാറ്റത്തിലും മാധുര്യം നിലനിർത്തുക. ഇത് നിങ്ങളുടെ തൊഴിൽ മേഖലയിലും ഗുണം ചെയ്യും. വളരെ ചിന്തിച്ച് വേണം പുതിയതായി എന്തെങ്കിലും ആരംഭിക്കാൻ. ചില ബിസിനസ് ഇടപാടുകൾ അന്തിമരൂപത്തിലേയ്ക്ക് നീങ്ങും. മുതിർന്നവരുടെ നിർദ്ദേശങ്ങൾ അവഗണിക്കരുത്. സാമ്പത്തിക കാര്യങ്ങൾക്കായി ഒരു പ്രത്യേക ബജറ്റ് തയ്യാറാക്കുന്നത് ഗുണം ചെയ്യും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ജോലിസ്ഥലത്ത് പല എതിർപ്പുകളും നേരിടേണ്ടി വന്നേക്കാം. മുമ്പോട്ട് പോകാൻ നിരവധി അവസരങ്ങൾ നിങ്ങളുടെ മുമ്പിലുണ്ടാകും. ധന സമ്പാദനത്തിനുള്ള തടസ്സങ്ങൾ നീങ്ങും. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിച്ചേക്കാം. ജീവിത പങ്കാളിയോട് പരുഷമായി സ്മസാരിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം അത് വഴക്കിലേയ്ക്ക് നീങ്ങിയേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നല്ല ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. അനുഭവത്തിന്റെ വെളിച്ചത്തിൽ പല കാര്യങ്ങളും നിങ്ങൾക്ക് വിജയകരമായി നേരിടാൻ സാധിക്കും. തൊഴിൽ രംഗത്തെ അവസ്ഥ മുമ്പത്തേക്കാൾ മികച്ചതായിരിക്കും. ചില നിക്ഷേപങ്ങളിലൂടെ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. ആരെയും അന്ധമായി വിശ്വസിക്കരുത്. ബന്ധങ്ങളിൽ വിള്ളലുണ്ടാകാതെ നോക്കണം. പ്രണയ ജീവിതം നയിക്കുന്നവർക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാരെ ഭാഗ്യം പിന്തുണയ്ക്കുന്ന ദിവസമായിരിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. അലസത വെടിഞ്ഞ് ജോലികൾ പൂർത്തിയാക്കാൻ ഉത്സാഹം പ്രകടമാക്കും. നിങ്ങളുടെ ചില പദ്ധതികൾ കൂടുതൽ ശക്തമായി മുമ്പോട്ട് പോകും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില പ്രധാന ചർച്ചകളുടെ ഭാഗമാകാൻ അവസരം ലഭിക്കും. ചില മതപരമായ ചടങ്ങുകളുടെ ഭാഗമാകാനും അവസരം ലഭിക്കുന്നതാണ്. നിങ്ങളുടെ പൊതുപിന്തുണ വർധിക്കുന്നതാണ്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സാമ്പത്തിക കാര്യങ്ങൾക്ക് ഗുണകരമായ ദിവസമായിരിക്കും. കുടുംബത്തിൽ ചില മംഗളകരമായ കാര്യങ്ങൾ നടക്കാനിടയുണ്ട്. അതിനാൽ അന്തരീക്ഷം പ്രസന്നമായിരിക്കും. ജീവിതനിലവാരം മെച്ചപ്പെടും. ആഡംബര കാര്യങ്ങൾക്കായി പണം ചെലവിടും. ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പ്രശ്നങ്ങൾ നിസാരമായി തള്ളിക്കളയരുത്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വളരെ പ്രധാനപ്പെട്ട ദിവസമാകാനിടയുണ്ട്. പല സ്രോതസുകളിലൂടെയും നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പങ്കാളിത്തത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെയും നേട്ടം ഉണ്ടാകും. ബിസിനസിൽ ആരുടെയെങ്കിലും വാക്കു കേട്ട് ആലോചിക്കാതെ സാമ്പത്തിക ഇടപാടുകൾ നടത്തരുത്. വളരെ നാളുകൾക്ക് ശേഷം ഇന്ന് പഴയകാല സുഹൃത്തിനെ കണ്ടുമുട്ടിയേക്കാം. ജോലികൾ യഥാസമയം പൂർത്തിയാക്കാൻ സാധിക്കാത്തത് സമ്മർദ്ദം വർധിപ്പിച്ചേക്കാം. സ്വത്ത് സംബന്ധമായ തർക്ക വിഷയങ്ങളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമാകാനിടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ബിസിനസ് ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമാണ്. ആരെയും അന്ധമായി വിശ്വസിക്കരുത്. നിങ്ങളുടെ അനുഭവങ്ങൾ ഇപ്പോഴുള്ള ചില സാഹചര്യങ്ങളെ നേരിടാൻ വളരെയധികം സഹായിക്കും. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. അതേസമയം നിങ്ങളുടെ വീട്ടിലും പൊതുസ്ഥലത്തും സംസാരവും പെരുമാറ്റവും പരുഷമാകാതിരിക്കാനും ശ്രദ്ധിക്കണം. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

തൊഴിൽ രംഗത്ത് നിങ്ങളുടെ വീഴ്ച ആഗ്രഹിക്കുന്ന സഹപ്രവർത്തകർ ഉണ്ടെന്ന് തിരിച്ചറിയും. ഇവരുടെ നീക്കങ്ങളെ ശ്രദ്ധാപൂർവം വീക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് മാത്രമേ ഇത്തരം നീക്കങ്ങളെ നേരിടാൻ സാധിക്കുകയുള്ളൂ. പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കും. സുഹൃത്തുക്കളുമായി പുറത്ത് പോകാൻ പദ്ധതിയിടും. ജോലികൾ മുൻഗണനാ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുക, മോഷ്ടിക്കപ്പെടാനോ നഷ്ടമാകാനോ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് അഹങ്കാരം ഉപേക്ഷിക്കുക. തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളോർത്ത് പിന്നീട് ദുഖിക്കേണ്ടി വരും. സ്വത്ത് സംബന്ധമായ തർക്കങ്ങളിൽ അന്തിമ തീരുമാനം നിങ്ങൾക്ക് അനുകൂലമായി വരാനിടയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

എല്ലാ ആളുകളെയും ഒരുമിച്ച് കൊണ്ടുപോകാൻ നിങ്ങൾ പരമാവധി ശ്രമിക്കും. ചില നിയമപരമായ പ്രശ്നങ്ങൾ നേരിടാനിടയുണ്ട്. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകാനുള്ള നിങ്ങളുടെ താല്പര്യം വർധിക്കും. സഹോദരങ്ങളുമായുള്ള പ്രശ്നങ്ങൾ അവസാനിക്കും. ബിസിനസ് മെച്ചപ്പെടുത്താനായി ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നിരാശാജനകമായ വർത്തകളുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here