പാണ്ട, പാമ്പ്, പല്ലി; തായ്ലാന്റിൽ നിന്ന് നിരവധി മൃ​ഗങ്ങളുമായി ഇന്ത്യക്കാർ; ആറുപേർ അറസ്റ്റിൽ.

0
53

ദില്ലി: ബാങ്കോക്ക് വിമാനത്താവളത്തിൽ ആറ് ഇന്ത്യക്കാർ അറസ്റ്റിൽ. പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‍ലന്റിൽ നിന്ന് കടത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. ഇവരിൽ നിന്ന് പാമ്പും പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി. ചെക്ക് ഇൻ ചെയ്ത ലഗേജിനുള്ളിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്.

ബാങ്കോക്കിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരാണ് ഇവർ. മുംബൈയിലേക്കുള്ള യാത്രയിലാണ് മൃ​ഗങ്ങളുമായി വരികയായിരുന്ന ഇവർക്ക് പിടിവീണത്. ഇവരിൽനിന്ന് കണ്ടെടുത്ത മൃഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്. തായ്‍ലൻഡിൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇന്ത്യക്കാരായ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here