ഷാജി കൈലാസിന്റെ പുത്രൻ റുഷിൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്’ പാക്കപ്പ്.

0
46

ഷാജി കൈലാസിന്റെ (Shaji Kailas) മകൻ റുഷിൻ (Rushin Shaji Kailas) ആദ്യമായി വേഷമിടുന്ന ചിത്രം ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ചിത്രീകരണം പൂർത്തിയായി. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മാർച്ച് 3ന് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും പൂർത്തിയായി. ജനുവരി 31നാണ് ചിത്രീകരണം ആരംഭിച്ചത്.

ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമ്മാതാവ് പ്രജീവ് സത്യവ്രതനും പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾ സംവിധാനം ചെയ്ത ഷെബി ചൗഘട്ടും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.

റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അബു സലിം അവതരിപ്പിക്കുന്നു.

സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ഇനിയ, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, ഇനിയ, വൈഷ്ണവ്, സോണിയ മൽഹാർ, സാബു ഗുണ്ടുകാട്, സുന്ദർ, അഷറഫ് പാലയ്ക്കൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

സംവിധായകന്റെ കഥക്ക് വി.ആർ. ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. രജീഷ് രാമനാണ് ഛായാഗ്രഹണം. എഡിറ്റിങ്- സുജിത് സഹദേവൻ. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം നൽകുന്നു. വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ.

LEAVE A REPLY

Please enter your comment!
Please enter your name here