മീര ജാസ്മിൻ-നരേൻ ചിത്രം ക്വീൻ എലിസബത്ത് ഒടിടിയിലേക്ക്;

0
88

മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ക്വീൻ എലിസബത്ത്’ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബർ 29 മുതൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ക്വീൻ എലിസബത്ത്. അതേസമയം ബോക്സ്ഓഫീസിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ വന്നതോടെ ചിത്രത്തിന് കൂടുതൽ പ്രേക്ഷകരിലേക്കെത്തിയില്ല.

ചിത്രം ഇനി ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സീ5നാണ് ക്വീൻ എലിസബത്തിന്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനത്തിൽ ഓൺലൈൻ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന് സീ5 അറിയിച്ചു.

എം പത്മകുമാറാണ് ഈ റൊമാനിറ്ക് ചിത്രത്തിന്റെ സംവിധായകൻ. റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ക്വീൻ എലിസബത്ത് നിർമ്മിച്ചിരിക്കുന്നത്.

അർജുൻ ടി സത്യനാണ് തിരക്കഥ തയ്യാറാക്കിയത്.കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ഈ ചിത്രത്തിൽ മീര ജാസ്മിനും നരേനും പുറമെ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്,  ബഡായി ബംഗ്ലാവ് ഫെയിം ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടൽ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന സിനിമയെന്ന് പ്രത്യേകതയും ക്വീൻ എലിസബത്തിനുണ്ട്. 15 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും സിൽവർ സ്ക്രീനിൽ ഒരുമിച്ചെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here