മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും, ഭാര്യ ബുഷ്‌റ ദേവിക്കും 14 വര്‍ഷം തടവ്. തോഷഖാന കേസിലാണ് കോടതി വിധി. ഇത് ഒരു രാജ്യത്തിന് ലഭിക്കുന്ന സമ്മാനങ്ങള്‍ വിറ്റ കേസിലാണ് ഇമ്രാന്‍ ഖാന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. അതേസമയം പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും ഇമ്രാന്‍ ഖാന് വിലക്കുണ്ട്.
ഇസ്ലാമാബാദ് കോടതിയുടേതാണ് വിധി. പാകിസ്താനില്‍ പൊതു തെരഞ്ഞെടുപ്പിന് എട്ട് ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കുന്നതിനിടെയാണ് ഈ വിധി വന്നിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ ഈ കോടതി വിധി ഭീഷണിയാവുമെന്ന് ഉറപ്പാണ്. വീണ്ടും പ്രധാനമന്ത്രിയാവുകയെന്ന ആഗ്രഹവും നടക്കില്ല.
നേരത്തെ രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ത്തിയില്‍ ഇമ്രാന്‍ ഖാന് 10 വര്‍ഷം തടവ് വിധിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ്. റാവല്‍പിണ്ടി ആദിയാല ജയിലില്‍ വെച്ചാണ് ജഡ്ജി മുഹമ്മദ് ബഷീര്‍ വാദം കേട്ടത്. അറസ്റ്റിലായതിനെ തുടര്‍ന്ന് ഈ ജയിലിലാണ് ഇമ്രാന്‍ ഖാന്‍ ഉള്ളത്. 14 വര്‍ഷം തടവിന് പുറമേ കനത്ത പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
അതേസമയം ബുഷ്‌റ ബീബി കോടതിയില്‍ഹാജരായിരുന്നില്ല. തുടരെയുള്ള കേസുകളും ദീര്‍ഘകാലം ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിനാലും ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയ കരിയര്‍ അവസാനിച്ചുവെന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ഇനി ആര് നയിക്കുമെന്നതും നിര്‍ണായകമായ കാര്യമാണ്.