28 വർഷത്തിനു ശേഷം ലോകസുന്ദരി മത്സരം ഇന്ത്യയിൽ.

0
62

28 വർഷങ്ങൾക്കു ശേഷം 71ാമത് ലോകസുന്ദരി മത്സരത്തിന് വേദിയാകാനൊരുങ്ങി ഇന്ത്യ. 2024 ഫെബ്രുവരി 18 ന് ന്യൂഡൽഹിയിൽ ആരംഭിച്ച് മാർച്ച് 9 ന് മുംബൈയിൽ വെച്ച് ഈ വർഷത്തെ ലോക സുന്ദരി ആരെന്ന് വ്യക്തമാകും. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, ജി-20 വേദി, ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം എന്നിവയാണ് ഈ വർഷത്തെ മത്സരവേദികൾ.

ഫെബ്രുവരി 20-ന് ന്യൂഡൽഹിയിലെ ഹോട്ടൽ അശോകിൽ വെച്ച് ‘ദി ഓപ്പണിംഗ് സെറിമണി’, ‘ഇന്ത്യ വെൽകംസ് ദ വേൾഡ് ഗാല’ എന്നിവയോടെയാണ് ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐടിഡിസി) ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മാർച്ച് 9 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ച് ഫിനാലെ നടക്കും.

വേൾഡ് ടോപ്പ് ഡിസൈനർ അവാർഡ്, മിസ് വേൾഡ് ടോപ്പ് മോഡൽ, മിസ് വേൾഡ് സ്പോർട്സ് ചലഞ്ച്, മിസ് വേൾഡ് ടാലന്റ് ഫൈനൽ, മൾട്ടി മീഡിയ ചലഞ്ച്, ഹെഡ് ടു ഹെഡ് ചലഞ്ച് ഫൈനൽ എന്നീ മത്സരങ്ങളും ഉൾപ്പെടുന്നതാണ് ലോകസുന്ദരി മത്സരം.

120 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തിന് എത്തുന്നത്. 2022 ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here