ഡൽഹിയിൽ കെട്ടിടത്തിൽ വൻ തീപിടിത്തം

0
63

ഡൽഹിയിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. നിരവധിപ്പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ പിതംപുരയിലുള്ള കെട്ടിടസമുച്ചയത്തിലെ ഒന്നാംനിലയിലാണ് തീപിടത്തമുണ്ടായത്. തീപിടിത്തമുണ്ടായതോടെ പുക മുകളിലേക്ക് ഉയരുകയായിരുന്നു. ഇതോടെ മുകളിലെ നിലയിലുള്ളവർക്ക് രക്ഷപ്പെടാൻ കഴിയാതെ വരികയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.എട്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

50 രക്ഷാപ്രവർത്തകർ ഒരുമണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു കുടുംബത്തിലുള്ളവരാണ് മരിച്ചത്. തീപിടിത്തത്തി നുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറുപേരാണ് തീപിടിത്തത്തിൽ മരിച്ചതെന്ന് നോർത്ത് വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജിതേന്ദ്ര കുമാർ മീണ പറഞ്ഞു.

‘ടെറസിന്‍റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഞങ്ങൾ അത് തുറന്ന് നോക്കിയപ്പോൾ ഗോവണിപ്പടിക്ക് സമീപം നാല് പേർ കിടക്കുന്നത് കണ്ടു. താമസക്കാർ പൂട്ട് തുറക്കാൻ ശ്രമിച്ചതായാണ് സംശയിക്കുന്നത്, പക്ഷേ പുക കാരണം അവർ ബോധരഹിതരായതാകാം’ ഡിസിപി പറഞ്ഞു.മുകളിലത്തെ നിലകളിൽ നിന്ന് രക്ഷപ്പെടുത്തിയ താമസക്കാരിൽ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാണ്, ‘ഷോർട്ട് സർക്യൂട്ട്’ അല്ലെങ്കിൽ ഹീറ്ററിൽ നിന്നാകാം തീ പടർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്ന ഏക ഗോവണിപ്പടി പുക നിറഞ്ഞിരിക്കുകയായിരുന്നെന്ന് ഡൽഹി ഫയർ സർവീല് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here