നടുവേദനയുള്ളവര്‍ പുറകിലേയ്ക്ക് നടക്കൂ:ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം.

0
93

ചില പ്രത്യേക രീതിയില്‍ നടക്കുന്നത് ഗുണം നല്‍കുന്ന ഒന്നുമാണ്. ഇതില്‍ ഒന്നാണ് റിവേഴ്‌സ് വാക്കിംഗ് അഥവാ ബാക്ക്‌വേഡ് വാക്കിംഗ് എന്നത്. മുന്നിലേയ്ക്ക് നടക്കുന്നതിന് പകരം പുറകിലേയ്ക്ക് നടക്കുന്ന രീതിയാണ് ഇത്. ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം.

​മസിലുകള്‍ക്ക് ​
​മസിലുകള്‍ക്ക് ​

പുറകിലേയ്ക്ക് നാം താരമത്യേന ചെറിയ സ്റ്റെപ്പുകള്‍ വച്ചാണ് നടക്കുക. ഇത് കാലിന്റെ ചെറിയ മസിലുകള്‍ക്ക് പോലും ബലവും ഉറപ്പും നല്‍കുന്നു. മുന്‍പോട്ട് നടക്കുന്നതിനേക്കാള്‍ കൂടുതല്‍ ബലം പുറകിലേയ്ക്ക് നടക്കുമ്പോള്‍ കാലിന്റെ അടിഭാഗത്തേയ്ക്കായി പ്രയോഗിയ്‌ക്കേണ്ടി വരുന്നു. ഇതാണ് ഗുണം നല്‍കുന്നത്. കാലുകള്‍ക്കും മസിലുകള്‍ക്കും കൂടുതല്‍ ഗുണകരമായ പുറകിലേയ്ക്കുള്ള നടപ്പ്. കാലിലെ ക്വാഡ്രിസെപ്‌സ് മസിലുകളെ ഇത് സഹായിക്കുന്നു. ഇത് കാല്‍മുട്ടിലെ സന്ധികള്‍ക്ക് ഏറെ ഗുണകരമാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിന്​

​ഹൃദയത്തിന്റെ ആരോഗ്യത്തിന്​

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് പുറകിലേയ്ക്കുള്ള നടപ്പ്. ഇത് നല്ല രക്തപ്രവാഹത്തിന് സഹായിക്കുന്നു. ഹൃദയത്തിന് ആവശ്യമായ വ്യായാമം ലഭിയ്ക്കുന്നു, രക്തപ്രവാഹം ശക്തിപ്പെടുന്നു. ഇതുപോലെ ഇത് ശരീരത്തിന്റെ അടിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒന്നുകൂടിയാണ്. ശരീരത്തിന്റെ ശരിയായ ആകൃതിയ്ക്കും ഇതേറെ ഗുണകരമാണ്. നട്ടെല്ലിന് വളവുണ്ടെങ്കില്‍ ഇത് നിവരാന്‍ ഈ രീതിയിലെ നടപ്പ് നല്ലതാണ്. പുറകിലേയ്ക്ക് നടക്കുന്നത് വളഞ്ഞ് നടക്കുന്നവരുടെ ശരീരം നിവരാന്‍ നല്ലതാണ്. നടുവേദനയുള്ളവര്‍ക്ക് നല്ലൊരു പരിഹാരവഴിയാണ് പുറകിലേയ്ക്കുള്ള നടപ്പ്.

​തലച്ചോറിന്റെ ആരോഗ്യത്തിന് ​
​തലച്ചോറിന്റെ ആരോഗ്യത്തിന് ​

തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ് പുറകിലേയ്ക്കുള്ള നടപ്പ്. പുറകിലേയ്ക്ക് നടക്കുമ്പോള്‍ നമുക്ക് കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയുമെല്ലാം വേണ്ടിവരുന്നു. ഇത് മോട്ടോര്‍ കണ്‍ട്രോളിന് സഹായിക്കുന്ന തലച്ചോറിന്റെ സെറിബെല്ലത്തിന് സഹായകമാകുന്നു. ഇതിലൂടെ തലച്ചോറിന്റെ കോര്‍ഡിനേഷന്‍ സ്‌കില്‍ വര്‍ദ്ധിയ്ക്കുന്നു. ശരീരത്തിന് ബാലന്‍സും കോര്‍ഡിനേഷനും ലഭ്യമാകാന്‍ ഇത് സഹായിക്കുന്നു.

​ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ ​
​ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ ​

ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ റിവേഴ്‌സ് വാക്കിംഗ് സഹായിക്കുന്നുവെന്ന് 2005ല്‍ യുഎസില്‍ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. ഇത് ശരീരത്തിലെ കൂടുതല്‍ കലോറി ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല ശ്വാസനാരോഗ്യം മെച്ചപ്പെടുന്നതിനും പുറകിലേയ്്ക്ക് നടക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. പുറകിലേയ്ക്ക് നടക്കുമ്പോള്‍ ചെറിയ സ്‌റ്റെപ്പുകള്‍, ഉറപ്പു്ള്ള സ്റ്റെപ്പുകള്‍ വച്ച് നടക്കുവാന്‍ ശ്രദ്ധിയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here