IPL 2024 : ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമ്മിൻസ്.

0
81

ഐപിഎൽ താരലേലം ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമ്മിൻസ്. ഓസീസ് നായകന് വേണ്ടി 20.50 കോടി രൂപയാണ് സൺറൈസേഴ്സ് ഹൈദരാബാദ് വിളിച്ചത്. കഴിഞ്ഞ സീസണിൽ ഇംഗ്ലണ്ട് താരം സാം കറന്റെ പേരിൽ രചിക്കപ്പെട്ട റെക്കോർഡാണ് ഹൈദരാബാദ് തിരുത്തി കുറിച്ചിരിക്കുന്നത്. കമ്മിൻസിന് വേണ്ടി ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരുന്നു വമ്പൻ വിലയ്ക്കായി രംഗത്തെത്തിയിരുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു താരത്തിന്റെ വില 20 കോടി കടക്കുന്നത്

ചെന്നൈ സൂപ്പർ കിങ്സായിരുന്നു പാറ്റ് കമ്മിൻസിനായി ആദ്യം രംഗത്തെത്തിയത്. പിന്നാലെ ആർസിബിയും എസ്ആർഎച്ചും ചേർന്ന് മത്സരിച്ച് വില വിളിക്കുകയായിരുന്നു. ഏത്ര വില തന്നെയാണെങ്കിലും ഓസീസ് നായകനെ നേടുമെന്ന വീറോടെ സൺറൈസേഴ്സിന്റെ സിഇഒ കാവ്യ മാരൻ ബിഡ് വിളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here