മുൻ മന്ത്രി കെപി വിശ്വനാഥൻ അന്തരിച്ചു

0
81

മുൻ മന്ത്രിയും തൃശ്ശൂരിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു. 82 വയസ്സായിരുന്നു. യൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്ന കെപി വിശ്വനാഥൻ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ആറ് തവണ എംഎൽഎ ആയി.

കുന്നം കുളം കൊടകര നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കുന്നംകുളം കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22നാണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയായിരുന്നു കെ.പി. വിശ്വനാഥൻ.

LEAVE A REPLY

Please enter your comment!
Please enter your name here