വിജയ് ഹസാരെ ക്വർട്ടർ ഫൈനലിൽ സഞ്ജു ഇല്ല; നയിക്കുക റോഷൻ.

0
77

വിജയ് ഹസാരെ ക്വാർട്ടർ ഫൈനലിൽ ക്യാപ്റ്റൻ സഞ്ജുവില്ലാതെയാണ് കേരളം ഇറങ്ങുന്നത്. പകരം റോഷൻ കുന്നുമ്മൽ ആണ് ടീമിനെ നയിക്കുന്നത്. സഞ്ജുവിന് പകരം മുഹമ്മദ് അസറുദ്ദീൻ ടീമിലെത്തി. സഞ്ജു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോയിരിക്കുകയാണെന്നാണ് കരുതുന്നത്.

അതേസമയം ക്വാർട്ടർ ഫൈനലിൽ ടോസ് നേടിയ കേരളം രാജസ്ഥാനെ ബാറ്റിങ്ങിനയച്ചു. പ്രീക്വാർട്ടറിൽ 153 റൺസിന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് കേരളം ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുന്നത്. പ്രീ ക്വാർട്ടറിൽ കേരളം മുന്നോട്ടുവെച്ച 384 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്ര 37.4 ഓവറിൽ 230 റൺസിൽ ഓൾറൗട്ടായി. സ്‌കോർ: കേരളം- 383/4 (50), മഹാരാഷ്ട്ര- 230 (37.4).

LEAVE A REPLY

Please enter your comment!
Please enter your name here