ഡ്രൈവിംഗ് പഠിക്കുകയായിരുന്ന പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി.

0
74

സുഹൃത്തിനൊപ്പം ഡ്രൈവിംഗ് പഠിക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിലൂടെയാണ് രണ്ട് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവർക്ക് പരിക്കേറ്റിട്ടുണ്ട്.

നവംബർ 30 നാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തിനൊപ്പം സ്കൂട്ടി ഓടിക്കാൻ പഠിക്കുകയായിരുന്നു 20 കാരി. ഇതിനിടെയാണ് പ്രതികളിലൊരാൾ സ്ഥലത്തെത്തിയത്. മറ്റ് പ്രതികളെ കൂടി വിളിച്ച് വരുത്തിയ ശേഷം പെൺകുട്ടിയുടെ സുഹൃത്തിനെ കീഴ്പ്പെടുത്തി. തുടർന്ന് യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ഇരയുടെ സുഹൃത്തിനെയും ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതുവഴി ഒരു വാഹനം കടന്നുപോയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികളിലൊരാളെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇയാൾക്ക് ഇരുകാലുകൾക്കും വെടിയേറ്റു. ചോദ്യം ചെയ്യലിൽ മറ്റ് പ്രതികളുടെ പേരുകൾ ഇയാൾ വെളിപ്പെടുത്തി. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ വീണ്ടും ഏറ്റുമുട്ടലുണ്ടായി. പ്രതികളിൽ ഒരാൾ കൂടി വെടിയേറ്റു. ഇരുവരും ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here