അനൂപ് മേനോന്റെയും ബിഗ് ബോസ് താരം ദിൽഷയുടെയും ‘ഓ സിൻഡ്രല്ല’; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

0
62

അനൂപ് മേനോൻ (Anoop Menon) കഥയെഴുതി റെണോലസ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓ സിൻഡ്രെല്ല’ (Oh Cinderella). അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ബി​ഗ് ബോസ് സീസൺ 4ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ദിൽഷ പ്രസന്നനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റേതായ പോസ്റ്ററുകൾ ശ്രദ്ധ നേടിയിരുന്നു. ദിൽഷയെയായിരുന്നു പോസ്റ്ററിൽ അവതരിപ്പിച്ചിരുന്നത്. ചിത്രം ഡിസംബർ 7ന് റിലീസിനെത്തും.

മല്ലിക സുകുമാരന്‍, നന്ദു, മാല പാര്‍വതി, അശ്വതി ശ്രീകാന്ത്, ദിനേഷ് പ്രഭാകര്‍, പ്രശാന്ത് അലക്സാണ്ടര്‍, ബാദുഷ എന്‍ എം, ശ്രീകാന്ത് മുരളി, ശ്രുതി രജനികാന്ത്, രാജ്‍കുമാര്‍ രാധാകൃഷ്ണന്‍, പാര്‍വതി എസ് രാധാകൃഷ്ണന്‍, സജല്‍ സുദര്‍ശനന്‍, ആഷിഷ് വര്‍ഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്. മഹാദേവൻ തമ്പിയാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ കലാസംവിധാനം ദുന്ധു രാജീവ് രാധ. എഡിറ്റിംഗ്- സിയാന്‍ ശ്രീകാന്ത്, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ എന്‍ എം, പ്രോജക്റ്റ് മാനേജർ- രാജ്‍കുമാര്‍ രാധാകൃഷ്ണന്‍, പശ്ചാത്തല സംഗീതം- നിനോയ് വര്‍ഗീസ്, ഡിഐ- ദീപക് ലീല മീഡിയ, വാർത്ത പ്രചാരണം- പി. ശിവപ്രസാദ്.

 

LEAVE A REPLY

Please enter your comment!
Please enter your name here