ന്യൂഡല്‍ഹി: ശൈത്യകാലത്തിലൂടെ കടന്നുപോകുന്ന ഡല്‍ഹിയില്‍ വായു നിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇൻഡക്സ്) ഇന്നലെ വീണ്ടും ഗുരുതര വിഭാഗത്തിലേക്ക് കടന്നു.
സൂചിക അശോക് വിഹാറില്‍ 455ഉം,ദ്വാരക സെക്ടറില്‍ 402ഉം രേഖപ്പെടുത്തി. പുലര്‍ച്ചെ കനത്ത പുകമഞ്ഞാണ്. ഇതുകാരണം രാജ്യാന്തര വിമാനത്താവള മേഖലയില്‍ ഇന്നലെ കാഴ്ച്ചാപരിധി 800 മീറ്ററായി കുറഞ്ഞു. ആരോഗ്യത്തിന് ഹാനികരമായ അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകള്‍ നിയന്ത്രിക്കാൻ സ്മോഗ് ഗണുകള്‍ ഉപയോഗിച്ച് വെള്ളം തളിക്കുന്നത് ഊര്‍ജ്ജിതമാക്കി.