വൈദ്യുതി ഉത്പാദനത്തിനായുള്ള അറബ് ലോകത്തെ ആദ്യ ആണവ നിലയം യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

0
100

അബുദാബി: ആണവോര്‍ജ രംഗത്ത് ചരിത്രം കുറിച്ച് യുഎഇ. വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടുള്ള അറബ് ലോകത്തെ ആദ്യ ആണവോര്‍ജ നിലയം അബുദാബിയില്‍ ആരംഭിച്ചു. അല്‍ ദഫ്റയിലെ ബറാക ആണവോര്‍ജ നിലയത്തിലെ നാല് റിയാക്ടറുകളില്‍ ആദ്യത്തേതിലാണ് ഉത്പാദനം തുടങ്ങിയത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ആണവ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയ വിവരം ട്വീറ്റ് ചെയ്തത്. ബറാക ന്യൂക്ലിയർ എനർജി പ്ലാന്റിലെ ഒന്നാം യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് പിന്നില്‍ പ്രയത്നിച്ച അല്ലാവരെയും യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാനും അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here