രാജസ്ഥാനില്‍ ആദ്യ പട്ടികയുമായി കോണ്‍ഗ്രസ്

0
102

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ്പുറത്തുവിട്ടു.ആദ്യ ഘട്ടത്തില്‍ 33 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന് സര്‍ദാര്‍പുരയില്‍ നിന്നും സച്ചിന്‍ പൈലറ്റിന് ടോങ്കില്‍ നിന്നും മത്സരിക്കും. നിയമസഭാ സ്പീക്കര്‍ സി പി ജോഷിക്ക് നാഥ്വാഡയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

ഫയൽ ഫോട്ടോ

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോട്ടസാര സ്വന്തം സീറ്റായ ലക്ഷ്മണ്‍ഗഡില്‍ മത്സരിക്കും. ഇതിന് പുറമെ ഒസിയനില്‍ നിന്നുള്ള ദിവ്യ മദേര്‍ണ, ഹിന്ദോളിയില്‍ നിന്നുള്ള അശോക് ചന്ദന, സവായ് മധോപൂരില്‍ നിന്നുള്ള ഡാനിഷ് അബ്രാര്‍, ജോധ്പൂരില്‍ നിന്നുള്ള മനീഷ പന്‍വാര്‍, സദുല്‍പൂരില്‍ നിന്നുള്ള കൃഷ്ണ പൂനിയ എന്നിവര്‍ക്കും ടിക്കറ്റ് ലഭിച്ചു.

കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയില്‍ സച്ചിന്‍ പൈലറ്റ് ഗ്രൂപ്പിലെ നാല് നേതാക്കള്‍ക്കാണ് ടിക്കറ്റ് ലഭിച്ചത്.ഇവരില്‍ വിരാട്നഗറില്‍ നിന്ന് ഇന്ദ്രജ് സിംഗ് ഗുര്‍ജാര്‍, ലാഡ്നൂനില്‍ നിന്ന് മുകേഷ് ഭകര്‍, പര്‍ബത്സര്‍ സീറ്റില്‍ നിന്ന് രാംനിവാസ് ഗവാദിയ, നോഹര്‍ സീറ്റില്‍ നിന്ന് അമിത് ചാച്ചന്‍ എന്നിവര്‍ മത്സരിക്കും. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ കോണ്‍ഗ്രസ് പാര്‍ട്ടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here