പാലക്കാട്: കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശിയായ സിന്ധു(34)വിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സിന്ധു ഇന്ന് പുലർച്ചെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങളാണുണ്ടായത്. പെരുവള്ളൂർ സ്വദേശി കോയാമു (82), ഓങ്ങല്ലൂര്‍ സ്വദേശി കോരന് (80), എസ്ഐ അജിതന്, ആലുങ്കല്‍ ദേവസ്യ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.