പലസ്തീന് പിന്തുണുമായി മിയ ഖലീഫ

0
103

ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ആക്രമണത്തിന് പകരമായി ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. അക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.

ഇപ്പോഴിതാ പലസ്തീൻ – ഇസ്രായേൽ യുദ്ധം തുടരുന്നതിനിടെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ പോൺ താരം മിയ ഖലീഫ. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയുമെന്നാണ് മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. ഇസ്രായേൽ – പലസ്തീൻ വിഷയങ്ങളില്‍ മുമ്പും മിയ ഖലീഫ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്.

താരത്തിന്റെ അഭിപ്രായം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നിരവധി പേരാണ് താരത്തിനെതിരെ രൂക്ഷ വിമർശനമാണ് വന്നുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here