സംവിധായകന്റെ കുപ്പായത്തിൽ സിദ്ധാർഥ ശിവ വീണ്ടും; ‘എന്നിവർ’ ട്രെയ്‌ലർ.

0
63

സിദ്ധാർത്ഥ ശിവ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച എന്നിവർ എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കേരള സർക്കാരിന്റെ 2020ലെ മികച്ച സംവിധായകനുള്ള അവാർഡ് സിദ്ധാർഥ് ശിവക്ക് നേടിക്കൊടുത്ത ചിത്രം ഒരു വ്യക്തിവൈരാഗ്യം രാഷ്ട്രീയ പോരാട്ടമായി മാറിയതിന്റെ പേരിൽ മലമുകളിൽ ഒളിച്ചു താമസിക്കേണ്ടി വരുന്ന നാല് വിദ്യാർത്ഥികളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ഇതിലെ അഭിനയത്തിന് നടൻ സുധീഷിന് മികച്ച സ്വഭാവ നടനുള്ള അവാർഡും ലഭിച്ചിരുന്നു.

സർജാനോ ഖാലിദ്, സൂരജ് എസ്. കുറുപ്പ് എന്നിവരുൾപ്പെടെ പ്രതിഭാധനരായ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. ചിന്തോദ്ദീപകമായ ആഖ്യാനങ്ങൾക്ക് കാതോർക്കുന്ന സിദ്ധാർഥ ശിവയുടെ മറ്റൊരു ശ്രദ്ധേയമായ കഥയായിരിക്കും ‘എന്നിവർ’ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

സർജനോ ഖാലിദിനും സൂരജ് എസ്. കുറുപ്പിനും സുധീഷിനും പുറമെ ബിനു പപ്പു, ജിയോ ബേബി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും, സംഗീത സംവിധാനവും സൂരജ് എസ്. കുറുപ്പാണ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥാതന്തുവിനോട് ചേർന്ന് നിൽക്കുന്ന വരികൾ എഴുതിയിരിക്കുന്നത് വിശാൽ ജോൺസൺ. ഛായാഗ്രഹണം സിന്റോ പൊടുത്താസ്. തന്റെ സിനിമകളിലൂടെ സാമൂഹിക പ്രശ്‌നങ്ങളെയും മാനുഷിക വികാരങ്ങളെയും ഇടകലർത്തി പറയുന്നതിൽ ശ്രദ്ധനൽകുന്ന സിദ്ധാർത്ഥ ശിവ ‘എന്നിവരിലൂടെ’ മുന്നോട്ടുവെക്കുന്നതും അത്തരത്തിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു കഥതന്നെയാണ്. എന്നിവർ സെപ്റ്റംബർ 29 ന് സൈന ഒ.ടി.ടിയിൽ റിലീസ് ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here