ബെംഗളൂരു ബന്ദ് തുടങ്ങി; പിന്തുണയുമായി ബിജെപിയും

0
57

ബെംഗ​ളൂ​രു: ത​മി​ഴ്നാ​ടി​ന് ക​ർ​ണാ​ട​ക 5000 ഘ​ന​യ​ടി കാ​വേ​രി ജ​ലം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന കാ​വേ​രി വാ​ട്ട​ർ മാ​നേ​ജ്മെ​ന്റ് അ​തോ​റി​റ്റി (സിഡ​ബ്ല്യുഎം​എ) ഉ​ത്ത​ര​വി​നെ​തി​രെ ബെം​ഗ​ളൂ​രു​വി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം​ചെ​യ്ത ബ​ന്ദ് തുടങ്ങി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കിട്ട് ആ​റു​വ​രെ​യാ​ണ് ബ​ന്ദ്. വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ബിജെ​പി, ജെ​ഡി​എ​സ്, ആം ​ആ​ദ്മി പാ​ർ​ട്ടി​തുടങ്ങിയ രാഷ്ട്രീയ കക്ഷികളും ബ​ന്ദി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്.

സ​ർ​ക്കാ​ർ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ ബിഎം​ടി​സി​യും ക​ർ​ണാ​ട​ക ആ​ർ​ടി​സി​യും ബ​ന്ദി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ബ​സ് സ​ർ​വി​സി​നെ​യും ബാ​ധി​ക്കും. ക​ർ​ണാ​ട​ക ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യു​ടെ​യും പി​ന്തു​ണ​യു​ള്ള​തി​നാ​ൽ തി​യേ​റ്റ​റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കും. അ​തേ​സ​മ​യം, ന​മ്മ മെ​ട്രോ സ​ർ​വി​സു​ക​ൾ പ​തി​വു​പോ​ലെ ഉ​ണ്ടാ​കു​മെ​ന്ന് ബാം​ഗ്ലൂ​ർ മെ​ട്രോ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (ബിഎം​ആ​ർ​സി​എ​ൽ) അ​റി​യി​ച്ചു. അ​വ​ശ്യ​സേ​വ​ന​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ൾ, ന​ഴ്സി​ങ് ഹോ​മു​ക​ൾ, ഫാ​ർ​മ​സി​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ എ​ന്നി​വ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.

ബന്ദിനെതുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ബെംഗളൂരു പൊലീസ് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടരുതെന്നും ക്രമസമാധനം ഉറപ്പാക്കുമെന്നും എല്ലായിടത്തും പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. ബെംഗളൂരുവില്‍ ഭൂരിഭാഗം സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ചൊവ്വാഴ്ച അവധി നല്‍കിയിട്ടുണ്ട്. ബെംഗളുരുവിലെ ഓട്ടോ-ടാക്സി യൂണിയനുകളും സർക്കാർ, സ്വകാര്യ ബസ് യൂണിയനുകളും ഇന്നത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

എന്നാൽ, ഇന്ന് നടക്കുന്ന ബന്ദിനെ അനുകൂലിക്കുന്നില്ലെന്നും, സെപ്റ്റംബർ 29 ന് സംസ്ഥാനവ്യാപകമായി ബന്ദ് നടത്തുമെന്നും കന്നഡ ഒക്കൂട്ടയെന്ന കന്നഡഭാഷാ കൂട്ടായ്മയും വ്യക്തമാക്കി. കാവേരി പ്രശ്നത്തിൽ കർഷകസംഘടനകളും കന്നഡ ഭാഷാ സംഘടനകളും തമ്മിലുള്ള ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്. ഒല- ഊ‍ബർ ടാക്സി സർവീസുകളും ഹോട്ടൽ ഉടമകളുടെ സംഘടനകളും ഇന്നത്തെ ബന്ദിനെ പിന്തുണയ്ക്കില്ല. പകരം 29ാം തീയതി നടക്കുന്ന സംസ്ഥാനവ്യാപക ബന്ദിൽ പങ്കെടുക്കും.

ഇന്നലെയാണ് കന്നട അനുകൂല സംഘടനകള്‍ സെപ്തംബര്‍ 29ന് സംസ്ഥാന വ്യാപകമായി കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തത്. ഒരാഴ്ച തന്നെ ബെംഗളൂരു നഗരത്തില്‍ രണ്ട് ബന്ദ് വരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും. ഇതിനിടെ, ഇന്നത്തെ ബെംഗളൂരു ബന്ദിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ നേരത്തെ തന്നെ എത്താൻ ശ്രമിക്കണമെന്ന് വിമാന കമ്പനികള്‍ നിര്‍ദേശം നല്‍കി .ബന്ദിനെതുടര്‍ന്ന് ആഭ്യന്തര ടെര്‍മിനലിലേക്ക് സാധാരണയില്‍നിന്ന് വ്യത്യസ്തമായി രണ്ടര മണിക്കൂര്‍ മുമ്പും രാജ്യാന്തര ടെര്‍മിനലിലേക്ക് മൂന്നര മണിക്കൂര്‍ മുമ്പും എത്താന്‍ ശ്രമിക്കണമെന്നാണ് ഇന്‍ഡിഗോയുടെ നിര്‍ദേശം. വിസ്താര, ആകാശ, സ്പൈസ് ജെറ്റ് തുടങ്ങിയ മറ്റു വിമാന കമ്പനികളും ബന്ദിനെതുടര്‍ന്ന് നേരത്തെ തന്നെ യാത്ര ക്രമീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here