പുതിയ ബില്ലിനെ താരതമ്യപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്.

0
71

മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കോൺഗ്രസ് കൊണ്ടുവന്ന വനിതാ സംവരണ ബില്ലുമായി പുതിയ ബില്ലിനെ താരതമ്യപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഇരു സർക്കാരുകളുടെയും നിതിയുടെയും നിയത്തിന്റെയും താരതമ്യപ്പെടുത്തലാണ് 2010-ലെയും 2023-ലെയും ബില്ലുകളെന്ന്  ജയറാം രമേശ് പറഞ്ഞു.  2010-ലെ ബിൽ ഉടൻ നടപ്പാക്കാൻ സാധിക്കുമായിരുന്നു എന്നാൽ സെൻസസ്, ഡീലിമിറ്റേഷൻ പ്രക്രിയകൾക്ക് ശേഷം മാത്രമേ 2023 ലെ ബില്ലുകൾ നിലവിൽ വരുകയുള്ളൂ. ഇതാണ് ഇരു ബില്ലുകളും തമ്മിലുള്ള പ്രകടമായ വ്യത്യാസം.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സെൻസസും അതിർത്തി നിർണയവും നടത്തുമോയെന്നും അദ്ദേഹം ചോദിച്ചു. ‘നാരി ശക്തി വന്ദൻ അധീനിയം 2023’ എന്ന് വിളിക്കുന്നതിനു പകരം,  2010 ലെ ബിൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ഉപയോഗിച്ച് പരിശോധിച്ചിരുന്നെങ്കിൽ ഒൻപത് വർഷം മുമ്പ് വനിതാ സംവരണ ബിൽ പാസാക്കാൻ പ്രധാനമന്ത്രിക്ക് കഴിയുമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ മങ്ങിത്തുടങ്ങിയതു കൊണ്ടാണ് സർക്കാർ “നാരി ശക്തി”യെക്കുറിച്ച് ചിന്തിച്ചതെന്നും ജയറാം രമേശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here