എ.സി മൊയ്തീന് വീണ്ടും സമൻസയച്ച് ഇ.ഡി; പുതുപ്പള്ളി തെരഞ്ഞെടുപ്പിന് തലേന്നാണ് ചോദ്യം ചെയ്യൽ.

0
53

മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ
എ.സി മൊയ്തീന് വീണ്ടും സമൻസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി. സെപ്തംബർ 4ന് കൊച്ചി ഓഫിസിൽ ഹാജരാകാനാണ് നിർദേശം.

ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മൊയ്തീൻ അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് സെപ്റ്റംബർ 4 ലേക്ക് മാറ്റിയത്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് തലേന്നാണ് ചോദ്യം ചെയ്യൽ.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിലാണ് ചോദ്യം ചെയ്യൽ. നേരത്തെ എസി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു. എ സി മൊയ്തീനൊപ്പം കിരൺ പിപി, സിഎം റഹീം, പി സതീഷ് കുമാർ, എം കെ ഷിജു എന്നിവരുടെ വീടുകളും പരിശോധിച്ചിരുന്നു. ഈ റെയ്ഡുകളിലായി 15 കോടി മൂല്യം വരുന്ന 36 സ്വത്തുക്കളും കണ്ടുകെട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here