ഓഗസ്റ്റ് 12, 13 തീയതികളിൽ കാണാം ആകാശ വിസമയം; വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം.

0
67

മനോഹരമായ കാഴ്ച്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകൾ നമ്മുക്കെന്നും അത്ഭുതമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്കാവർഷം കാണാൻ വരുന്ന 12 ,13 തീയതികളിൽ ആകാശം നോക്കാം.

നിലാവില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണ ഉൽക്കവർഷം കാണാമെന്നാണ് വാനനിരീക്ഷകൾ പറയുന്നത്. വർഷം തോറുമുള്ള പെഴ്സീയിഡ്സ് ഉൽക്കകൾ ഈ മാസം 12ന് അർധരാത്രി മുതൽ പുലർച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടൽ.

വർഷത്തിലെ ഏറ്റവും ദീർഘവും കൂടുതൽ വ്യക്തവുമായ ഉൽക്ക വർഷമാണ് 12ന് ദൃശ്യമാകുക. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉൽക്കകൾ. സെക്കൻഡിൽ 11 മുതൽ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം മൂലം ചൂടു പിടിക്കുന്നു. ഈ തീപ്പൊരികളാണ് രാത്രി സമയങ്ങളിൽ നാം കാണുന്നത്. ഭൂമിയിൽ എല്ലായിടത്തും ഉൽക്കവർഷം ദൃശ്യമാകുമെന്നാണ് വാന നിരീക്ഷകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here