പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തില്‍നിന്ന് പെണ്‍കുട്ടി വീണ് മരിച്ചു.

0
96

തിരുവനന്തപുരം  പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തില്‍നിന്ന് പെണ്‍കുട്ടി വീണ്  മരിച്ചു. ഐശ്വര്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചതെന്നാണ് അറിയുന്നത്. ആര്യാ സെന്‍ട്രല്‍ സ്കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച  വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

ബിഷപ്പ് ഹൗസിന് സമീപമുള്ള ശാലോം എന്ന കെട്ടിടത്തില്‍നിന്നാണ് പെണ്‍കുട്ടി വീണത്.  ബിഷപ്പ് ഹൗസിന്റെ കോമ്പൗണ്ടിലേക്കാണ് പെണ്‍കുട്ടി വീണത്. പൊലീസ് അന്വേഷണം ആരംഭിച്ചു.  മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുട്ടിയ്ക്ക് ഉണ്ടായിരുന്നു എന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. പെണ്‍കുട്ടി ഒറ്റയ്ക്ക് കെട്ടിടത്തിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന്  പോലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here