യുട്യൂബര്‍ക്ക് 1 കോടി രൂപ വരുമാനം; വീട്ടില്‍ നിന്നും 24 ലക്ഷം രൂപ പിടിച്ചെടുത്തു.

0
49

റേലി: ആദായനികുതി വകുപ്പ് ഉത്തര്‍പ്രദേശിലെ യൂട്യൂബറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 24 ലക്ഷം രൂപ പിടിച്ചെടുത്തു.

അന്വേഷണം നേരിടുന്ന തസ്‍ലിം വര്‍ഷങ്ങളായി യൂട്യൂബ് ചാനല്‍ നടത്തിവരികയാണെന്നും ഏകദേശം ഒരു കോടി രൂപ സമ്ബാദിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് പണം സമ്ബാദിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ കുടുംബം നിഷേധിച്ചു.

ബറേലിയില്‍ താമസിക്കുന്ന തസ്‍ലിം ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വീഡിയോകള്‍ നിര്‍മിക്കുകയും ആദായ നികുതി നല്‍കിയിരുന്നതായും സഹോദരന്‍ പറഞ്ഞു. തന്‍റെ സഹോദരനാണ് ‘ട്രേഡിംഗ് ഹബ് 3.0’ എന്ന യൂട്യൂബ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് ഫിറോസ് പറഞ്ഞു.യൂട്യൂബില്‍ നിന്നുള്ള മൊത്തം വരുമാനമായ 1.2 കോടിയേക്കാള്‍ 4 ലക്ഷം രൂപ അവര്‍ ഇതിനകം നികുതിയായി അടച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.”ഞങ്ങള്‍ തെറ്റൊന്നും ചെയ്യുന്നില്ല, ഞങ്ങളുടെ യൂട്യൂബ് ചാനല്‍ നടത്തുന്നു, അതില്‍ നിന്ന് നല്ല വരുമാനം ലഭിക്കുന്നു, ഇതാണ് സത്യം. ഗൂഢാലോചനയുടെ ഭാഗമാണ് ഈ റെയ്ഡ്” ഫിറോസ് പറഞ്ഞു. 58 വീഡിയോകള്‍ അപ്‍ലോഡ് ചെയ്ത യൂട്യൂബ് ചാനലിന് നിലവില്‍ 1 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ട്.

തസ്‌ലിമിന്‍റെ സാമ്ബത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പങ്കുവെച്ചതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ഇതുവരെ നിഗമനത്തിലെത്തിയിട്ടില്ലെന്നും മുതിര്‍ന്ന ഐടി വകുപ്പ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here