അയോധ്യ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജ ചടങ്ങിന് ഭക്തർ എത്തരുതെന്ന് അഭ്യർഥിച്ച് ക്ഷേത്ര ട്രസ്റ്റ്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങ് ടിവിയിൽ കാണാനാണ് രാമജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് ഭക്തരോട് ആവശ്യപ്പെട്ടത്.
കോവിഡ് സാഹചര്യത്തിൽ വലിയ ഒത്തുചേരലുകളും ആൾക്കൂട്ടവും സാധ്യമല്ല. അതിനാൽ ഭൂമിപൂജ ടിവിയിൽ കാണണമെന്നും അന്നേദിവസം വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിച്ച് ഭക്തർ ചടങ്ങിന്റെ ഭാഗമാകണമെന്നും ക്ഷേത്ര ട്രസ്റ്റ് നിർദേശിച്ചു.