കട്ടപ്പനയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ബീഹാർ സ്വദേശി എക്സൈസിന്റെ പിടിയിൽ.

0
96

കട്ടപ്പനയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ബീഹാർ സ്വദേശി എക്സൈസിന്റെ പിടിയിൽ. ബീഹാർ സ്വദേശി എം.ഡി. ചുന്നു ആണ് അറസ്റ്റിലായത്. മാർക്കറ്റിന് സമീപത്ത് അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പെട്ടെന്ന് പിടിക്കപ്പെടാതെയിരിക്കാൻ പാൻ മസാലകൾ വലിയ കൂടിനുള്ളിൽ ഒളിപ്പിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.

അണക്കരയിൽ താമസിക്കുന്ന ഇയാൾ സ്ഥിരമായി നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽക്കുന്നയാളാണ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെരുമ്പാവൂരിൽ നിന്നുമാണ് പാൻ മസാല ഉത്പ്പന്നങ്ങൾ ഇയാൾ ഇടുക്കിയിൽ എത്തിക്കുന്നത്. തുടർന്ന് കുമളി, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുന്നതാണ് രീതി. എക്‌സൈസ് ഇൻസ്‌പെക്ടർ ഇൻ ചാർജ് കെ. അഭിലാഷ്, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൽ സലാം, മനോജ്‌ സെബാസ്റ്റ്യൻ, ജയൻ പി. ജോൺ എന്നിവരുൾപ്പെട്ട സംഘമാണ് നടപടികൾ സ്വീകരിച്ചത് .

LEAVE A REPLY

Please enter your comment!
Please enter your name here