ക്രിസ്തുമതത്തെ അവഹേളിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്ത സംഭവത്തിൽ സ്റ്റണ്ട് കൊറിയോഗ്രാഫർ ‘കനൽ’ കണ്ണനെ തമിഴ്‌നാട് പോലീസ് കന്യാകുമാരിയിൽ അറസ്റ്റ് ചെയ്തു. ഡിഎംകെ ഐടി വിംഗിന്റെ ഡെപ്യൂട്ടി ഓർഗനൈസർ ഓസ്റ്റിൻ ബെന്നറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരു പുരോഹിതൻ ഒരു പെൺകുട്ടിയുമായി നൃത്തം ചെയ്യുന്നതിന്റെ കൃത്രിമ വീഡിയോ കനൽ കണ്ണൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതായി ഓസ്റ്റിൻ ആരോപിച്ചു.
ക്രിസ്തുമതത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിൽ കനാൽ അപകീർത്തികരമായ പരാമർശം ഉൾപ്പെടുത്തിയെന്നും ഓസ്റ്റിൻ ആരോപിച്ചു. കണ്ണനെതിരെ കേസെടുത്ത സൈബർ ക്രൈം പോലീസ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. ദീർഘ നേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം കഴിഞ്ഞ വർഷം, യുക്തിവാദി നേതാവ് പെരിയാർ ഇവി രാമസാമിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ദ്രാവിഡ സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണനെ അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമാ വ്യവസായങ്ങളിൽ പ്രവർത്തിച്ച തമിഴ്‌നാട് സ്വദേശിയായ കണ്ണൻ ആക്ഷൻ കൊറിയോഗ്രാഫറും നടനുമാണ്. 1991-ൽ ചേരൻ പാണ്ഡ്യൻ എന്ന തമിഴ് സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്.