പഴയന്നൂര്‍: എളനാട് പട്ടി കടിച്ചുകൊന്ന പുള്ളിമാനിനെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വീതംവച്ച് പാകം ചെയ്തതിന് തീരുമണിയില് മൂന്നുപേര്‍ അറസ്റ്റില്‍.
തിരുമണി കോളനിയില്‍ ജിതിൻ (24), തിരുമണി വേലായിത്തിങ്കല് വീട്ടില്‍ അശോകൻ (48), തിരുമണി വട്ടപ്പറമ്ബില് വീട്ടില്‍ ലൈജു (35) എന്നിവരാണു പിടിയിലായത്.
എളനാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.