ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ, പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ.

0
94

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ, പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ.  മുൻ എംഎൽഎ ശിവാജി കൃഷ്ണമൂർത്തിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പരാമർശം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗൻ പറഞ്ഞു. അദ്ദേഹത്തെ പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കം ചെയ്തതായി ഡിഎംകെ ജനറൽ സെക്രട്ടറി പ്രതികരിച്ചു.

ഡിഎംകെയുടെ പൊതു സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ഖുശ്ബുവിനെതിരായ പരാമർശം. തന്നെ പറ്റി മോശം രീതിയില്‍ സംസാരിക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ വീഡിയോ ഖുശ്ബു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.  സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കാൻ ആർക്കും അധികാരമില്ലെന്നും എല്ലാ സ്ത്രീകൾക്കു വേണ്ടിയാണ് താനീ വീഡിയോ പങ്കുവയ്ക്കുന്നതെന്നും ഖുശ്ബു പ്രതികരിച്ചിരുന്നു.

ശിവാജി കൃഷ്ണമൂർത്തിയെ സ്റ്റാലിൻ സംരക്ഷിക്കുന്നത്, മഹാനായ കരുണാനിധിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഖുശ്ബു പറഞ്ഞിരുന്നു. നേരത്തെയും ശിവാജിയുടെ ഭാഗത്തുനിന്നും ഇത്തരം അധിക്ഷേപ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. തമിഴ്നാട് ഗവർണർക്കെതിരെ നടത്തിയ അധിക്ഷേപത്തിന്‍റെ പേരിൽ ശിവാജിയെ പാർട്ടിയിൽ നിന്നും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here