ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് ചൈനയില്‍ ദേശീയ ശ്രദ്ധ നേടിയ 18കാരന്‍ അറസ്റ്റില്‍.

0
75

മൈതാനത്തേക്ക് ഓടിച്ചെന്ന് ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് ചൈനയില്‍ ദേശീയ ശ്രദ്ധ നേടിയ 18കാരന്‍ അറസ്റ്റില്‍. അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ബീജിംഗില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. ഇയാള്‍ ഡി എന്ന പേരിലാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

മത്സരം നടക്കുന്നതിനിടെ സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ച് കൗമാരക്കാരന്‍ പരസ്യ ബോര്‍ഡുകള്‍ക്ക് മുകളിലൂടെ ചാടി മെസ്സിക്ക് നേരെ കുതിക്കുകയായിരുന്നു. എന്നാല്‍ ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവ് ആരാധകന്റെ ആലിംഗനത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു. തുടര്‍ന്ന് കാണികള്‍ക്ക് സല്യൂട്ട് നല്‍കിയതിന് ശേഷം ആരാധകന്‍ സുരക്ഷ ഒഴിവാക്കി പിച്ചിന് ചുറ്റും ഓടി. ഓട്ടത്തിനിടെ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനും കൈ നല്‍കാനും ഇയാള്‍ക്ക് കഴിഞ്ഞു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഇയാള്‍ കാല്‍ വഴുതി നിലത്ത് വീണതോടെ ഓട്ടം അവസാനിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഗ്രൗണ്ടില്‍ നിന്ന് ഇയാളെ മാറ്റി.

പിച്ചിലേക്ക് നുഴഞ്ഞുകയറിയെങ്കിലും ആരാധകന് തുടക്കത്തില്‍ ശിക്ഷയൊന്നും നേരിടേണ്ടി വന്നിരുന്നില്ല. പിന്നീടാണ് ഇയാള്‍ 18കാരനാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടെ ഇയാളെ സ്റ്റാന്‍ഡിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിനിടെ മെസ്സിയെ കെട്ടിപ്പിടിച്ച ആരാധകനോടൊപ്പം ഫോട്ടോയെടുക്കാന്‍ സഹ ആരാധകര്‍ തടിച്ചുകൂടി.

അതേസമയം, മെസ്സി മത്സരത്തില്‍ അസാധാരണമായ പ്രകടനം നടത്തി. ഓസ്ട്രേലിയയ്ക്കെതിരായ 2-0 വിജയത്തില്‍ രണ്ട് ശ്രദ്ധേയമായ നാഴികക്കല്ലുകളാണ് മെസ് സ്വന്തം പേരില്‍ കുറിച്ചത്. 81ാം സെക്കന്‍ഡില്‍ വല കുലുക്കിയാണ് അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും വേഗമേറിയ ഗോള്‍ നേടിയത്. കൂടാതെ അര്‍ജന്റീനയ്ക്കായി തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്ത്
മെസ്സി പുതിയ വ്യക്തിഗത റെക്കോര്‍ഡ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here